Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന നടി കാവ്യാ മാധവന്‍ ഒളിവിലല്ലെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്. ദിലീപ് പൊലീസിനുമുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഢാലോചന ദിലീപിന്റേതല്ലെന്നും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചവരുടേതാണെന്നും അനൂപ് പറയുന്നു. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ പണി തുടങ്ങുമെന്നും അനൂപ് മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും, അനൂപ് കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ അനൂപ് പറഞ്ഞിരുന്നു. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥയാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.
തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. രാവിലെ മാധ്യമങ്ങളോട് അനൂപ് പറഞ്ഞു.
അതേസമയം, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പു പൂര്‍ത്തിയാകാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേള്‍ക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.
Leave a Reply