Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:26 am

Menu

Published on July 14, 2017 at 2:28 pm

മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ബൈജു കൊട്ടാരക്കര

baiju-kottarakara-on-kalabhavan-mani-death-dileep-involvement-comment

കലാഭവന്‍ മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ടെന്ന തന്റെ ആരോപണത്തില്‍ ഒരു ദിവസത്തിന് ശേഷം മലക്കം മറിഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കലാഭവന്‍ മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

നടന്‍ കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസില്‍ നടന്‍ ദിലീപിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ബൈജു കൊട്ടാരക്കരയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്ത.

എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നറിയാല്‍ ബൈജുവിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ദിലീപും മണിയും ചേര്‍ന്നു റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നതായും ബൈജു വെളിപ്പെടുത്തിയിരുന്നു.

ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ബൈജു കൊട്ടാരക്കര ഇത്തരത്തില്‍ ആരോപവണം ഉന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലായിരുന്നു പുതിയ വെളിപ്പെടുത്തല്‍ .

മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ തന്നെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നുമായിരുന്നു ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നത്.

മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളാണ് താന്‍ പറഞ്ഞിട്ടില്ലെന്നു പറഞ്ഞ് ബൈജു കൊട്ടാരക്കര ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

ബൈജു കൊട്ടാരക്കരയുടെ കുറിപ്പ് വായിക്കാം……….

 

സുഹൃത്തേ, ഇന്നത്തെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ കുറിപ്പ്. കലാഭവന്‍ മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ട് എന്ന് ഞാന്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഞാന്‍ പറഞ്ഞത് എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. ഒരു സ്ത്രീയാണ് വിളിച്ചത്. സിനിമയിലെ തന്നെ ഭൂമി, പണം ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണം എന്നാണ് പറഞ്ഞത്.

ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണസംഘമാണ് അത് അന്വേഷിക്കേണ്ടത്. നടിയെ ആക്രമിച്ച കേസില്‍ ഞാനും മാക്ട ഫെഡറേഷനും നടിക്ക് ഒപ്പമാണ്. ഞങ്ങളുടെ നിലപാട് ആദ്യം മുതലേ ഇത് തന്നെയാണ്. ദിലീപ് സിനിമയില്‍ കാണിച്ച ഇടപെടലുകളും മനുഷ്യത്വമില്ലാത്ത പ്രവൃത്തികളേയും ചോദ്യം ചെയ്തിട്ടുണ്ട്. അത് ആര് കാണിച്ചാലും ചോദ്യം ചെയ്യപ്പെടും.

മണി എന്റെ സിനിമയില്‍ അഭിനയിച്ചിടുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ പ്രശ്‌നം പോലും ഉണ്ടായിട്ടില്ല. കൊല്ലത്ത് ഞാന്‍ സിനിമ ഷൂട്ടിങ് നടത്തിയിട്ടില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണ്, ബൈജു കൊട്ടാരക്കര പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News