Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 9:42 pm

Menu

Published on July 15, 2017 at 10:10 am

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിന്റെ പക്കലെന്ന് പൊലീസ്

police-about-actress-case-phone-dileep

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പക്കലെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള പൊലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഫോണ്‍ പള്‍സര്‍ സുനി, അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ വഴി ദിലീപിന് കൈമാറിയെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന് ദിലീപ് വാഗ്ദാനംചെയ്ത പണം സുനിക്ക് നല്‍കിയില്ലെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

പ്രതി പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കും. ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യും. നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് പ്രതികള്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ മൊഴി എടുക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെ മൊഴി എടുക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പൊലീസ് എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ വീണ്ടും ചോദ്യംചെയ്യണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.
ചോദ്യംചെയ്യലില്‍ ദിലീപ് നിസ്സഹകരണം തുടരുമ്പോള്‍ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാനുള്ള പ്രധാന തെളിവായി ഇത് മാറ്റാമെന്നാണ് പൊലീസ് കരുതുന്നത്.

രണ്ടുദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും ദിലീപില്‍ നിന്ന് പൊലീസിന് കാര്യമായ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നാണ് സൂചന. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News