Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:32 pm

Menu

Published on July 18, 2017 at 2:38 pm

ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ്; മുകേഷിനെതിരെയും ആരോപണം

actress-attack-case-pc-george-about-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നല്‍കിയ പിന്തുണയില്‍ മലക്കം മറിഞ്ഞ് എം.എല്‍.എ പി.സി ജോര്‍ജ്. ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.

സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ താരവും എം.എല്‍.എയുമായ മുകേഷിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജോര്‍ജ് പറഞ്ഞു.

നേരത്തെ നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന വാദവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയണ്ടി വരുമെന്നും പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണല്ലോ ഗൂഢാലോചന ഉയര്‍ന്ന് വന്നതെന്നുമായിരുന്നു പി.സിയുടെ ആരോപണം.

ദിലീപിനെതിരെ തെളിവില്ലന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം. ഇത് കള്ള കേസാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് പി.സിയുടെ നിലപാടു മാറ്റം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News