Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രതികരണവുമായി മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്നും കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനിയുടെ പ്രതികരണം.
അതേസമയം, ദിലീപല്ലാതെ മറ്റാരെങ്കിലും കേസില്‍ കുടുങ്ങാനുണ്ടോ എന്ന ചോദ്യത്തോട് സുനി പ്രതികരിച്ചില്ല.
ഇന്ന് രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. അതേസമയം, ജയിലില്‍ ഫോണ്‍വിളിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാക്കനാട്ടെ കോടതി നീട്ടി.
നടിയെ ഉപദ്രവിച്ച സംഭവത്തിലെ കൂടുതല്‍ പ്രതികളുടെ പേരുകള്‍ ‘ആലുവയിലെ വി.ഐ.പി’ പറയട്ടെ എന്ന് സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസില്‍ ‘കഥ പകുതിയെ ആയിട്ടുള്ളു’വെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്.
കേസില്‍ വന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നായിരുന്നു ദിലീപിന്റെ അറസ്റ്റിനു മുന്‍പ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടാതെ 2011ല്‍ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ സുനിയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ സുനിയുടെ കൂട്ടാളികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Leave a Reply