Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:37 am

Menu

Published on July 19, 2017 at 3:31 pm

ഇരുന്നൂറിലേറെ സ്ത്രീകളുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച് കുടുംബശ്രീ ഉദ്യോഗസ്ഥന്‍

officer-sent-vulgar-message-to-women-whatsapp-group

കോഴിക്കോട്: ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അശ്ലീലസന്ദേശം അയച്ചത് വിവാദമാകുന്നു.

17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ, എന്ന സന്ദേശം കുടുംബശ്രീ ഉദ്യോഗസ്ഥന്‍ അംഗങ്ങളുടെ ഗ്രൂപ്പിലേക്ക് അയച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ അംഗമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണിത്.

കുടുംബശ്രീ അംഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉള്‍പ്പെടുത്തി മൈ ഹോം മൈ ഷോപ്പ് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കുടുംബശ്രീയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഇരുന്നൂറോളം സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു.

അശ്ലീല സന്ദേശം വന്നതിനു തൊട്ടുപിന്നാലെ ഇത് തന്റെ സുഹൃത്ത് അയച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് ഉദ്യോഗസ്ഥന്റെ തിരുത്തല്‍ സന്ദേശവും വന്നു. സംഭവം ജില്ലയിലെ കുടുംബശ്രീ വൃത്തങ്ങളില്‍ ചര്‍ച്ചയായതോടെ ഇത് പുറത്തറിയാതെ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായി.

സംഭവം പുറത്തു പോവരുതെന്നും സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അതിജീവിച്ചും വിഷയത്തില്‍ പരാതി നല്‍കുവാനായി സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News