Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on July 26, 2013 at 10:33 am

അരുണ്‍ നെഹ്റു അന്തരിച്ചു

arun-nehru-former-union-minister-dies

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ അരുണ്‍ നെഹ്റു അന്തരിച്ചു. 69 വയസായിരുന്നു. അസുഖബാധിതനായി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 11മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍. സുഭദ്രയാണ് ഭാര്യ. രണ്ടു പെണ്‍മക്കളുണ്ട്.

ഏഴും എട്ടും ലോക്സഭകളില്‍ റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിട്ടുള്ള അരുണ്‍ നെഹ്റു രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തു. രാജീവ് ഗാന്ധിയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. പിന്നീട് പാര്‍ട്ടി വിട്ട് ജനതാ ദളില്‍ ചേര്‍ന്ന അദ്ദേഹം ഒമ്പതാം ലോസ്സഭ തെഞ്ഞെടുപ്പില്‍ യു.പിയിലെ ബില്‍ഹോറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

Loading...

Comments are closed.

More News