Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 5:46 pm

Menu

Published on July 21, 2017 at 12:12 pm

നടിയെ ആക്രമിച്ച കേസ്; അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്

actress-attack-case-another-actress-include

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു.

ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അന്വേഷണം പുരോഗമിച്ചതോടെ ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചനകള്‍. കൂടാതെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും.

പള്‍സര്‍ സുനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. കഴിഞ്ഞദിവസം മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ സുനിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 2011-ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഓരോ കണ്ടെത്തലുകളും പുതിയ കേസിലും നിര്‍ണായകമാണ്.

അന്നത്തെ തട്ടിക്കൊണ്ടുപോകലില്‍ സുനിക്കും സംഘത്തിലുണ്ടായിരുന്ന അഷ്റഫ് എന്നയാള്‍ക്കും മാത്രമാണ് അറിവുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന കാര്യത്തിലാണ് ഒരുത്തരം കിട്ടാത്തത്.

പള്‍സര്‍ സുനി 2011-ല്‍ നടത്തിയ തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷനിലെ പരിചയസമ്പത്താണ് പുതിയ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്. സുനിക്ക് നേരിട്ടാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News