Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ചാലക്കുടിക്കു പുറമേ എറണാകുളത്തും നടന്‍ ദിലീപ് ഭൂമി കൈയ്യേറിയതായി ആരോപണം. വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയ്യേറ്റമെന്ന് ആക്ഷേപമുണ്ട്.
ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ എട്ടുവര്‍ഷം മുന്‍പാണ് കരുമാലൂര്‍ കാരയ്ക്കാതുരുത്തില്‍ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോടു ചേര്‍ന്നു കിടന്നിരുന്ന ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആക്ഷേപം. കൈയേറ്റത്തിന് ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസില്‍ പ്രധാന തെളിവായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ട്. അന്വേഷണം തീര്‍ന്നിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു.
Leave a Reply