Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:25 am

Menu

Published on July 25, 2017 at 4:27 pm

ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കുമെതിരായ കേസ്; പ്രതികരണവുമായി ബാബുരാജ്

baburaj-about-jean-paul-and-honey-bee-2-movie

നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയും കേസെടുത്തതില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്ത്.

തെറ്റായ ഒരു സംഭവമാകാനേ സാധ്യതയുള്ളൂവെന്നു ബാബുരാജ് പറഞ്ഞു. ജീനിനെ തനിക്ക് അടുത്തറിയാവുന്നതാണ്. ജീനിനെ വിളിച്ച് ഇക്കാര്യം ചോദിച്ചിരുന്നു. ആ കുട്ടിയെ സിനിമയിലെ ഒരു വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീട് നല്‍കിയില്ല. അതിന്റെ ദേഷ്യമാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബാബുരാജ് മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇത്തരം ചെറിയ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന വലിയ വിഷയങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തും. ഏതൊരു സ്ത്രീയ്ക്കും അപകടങ്ങള്‍ സംഭവിക്കുന്നതിനോട് എതിരു തന്നെയാണ്. എങ്കിലും മാന്തി എന്നു പറയുന്നതും വെട്ടി എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ലേ? കുറേ കഴിയുമ്പോള്‍ ആളുകള്‍ ഇതൊക്കെ മടുക്കും. പരാതിക്കാര്‍ കള്ളം പറയുന്നു എന്നേ അവര്‍ കരുതൂ. യഥാര്‍ത്ഥ ഇരയ്ക്കു പോലും നീതി ലഭിയ്ക്കാത്ത അവസ്ഥ വരുമെന്നും ബാബുരാജ് ചൂണ്ടിക്കാട്ടുന്നു. ദിലീപ് വിഷയവും എം.എല്‍.എയുടെ കേസും സജീവമായി നില്‍ക്കുന്നതു കൊണ്ടാണ് ഇതിന് ഇത്രയും പ്രാധാന്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജീനും കൂട്ടുകാരും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണം. പക്ഷേ ഹണീ ബീയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടു തന്നെ ആറു മാസമായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു എന്നത് ചേര്‍ത്തു വായിക്കണം. ഇത്രയും കാലം വേണ്ടി വന്നോ ഒരു പരാതി നല്‍കാനെന്നും ബാബുരാജ് ചോദിക്കുന്നു.

താന്‍ നിയമം പഠിച്ചിട്ടുള്ളൊരാളാണ്. എന്തിന് ഇത്രയും കാലം വേണ്ടി വന്നു. അശ്ലീല ചുവയോടെ സംസാരിച്ചുവെങ്കില്‍ അത് അപ്പോള്‍ തന്നെ പറയണ്ടേ? എന്താ അത് ചെയ്യാതിരുന്നത്? സിനിമയുടെ സ്വാധീനം കണ്ട് ഭയന്നാണ് പറയാതിരുന്നതെന്ന് പറഞ്ഞാല്‍ ശരിയാകില്ല. അങ്ങനെ പേടിച്ചിരുന്നാല്‍ എങ്ങനെ ശരിയാകും. അന്ന് ഇല്ലാതിരുന്ന ധൈര്യം ഇപ്പോള്‍ എവിടെ നിന്നാണു വന്നത്, അദ്ദേഹം ചോദിച്ചു.

സിനിമയിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ എപ്പോഴും ജനങ്ങള്‍ക്ക് കൗതുകം കാണും. അപ്പുറത്തെ വീട്ടിലെ ഭാസ്‌കരന്‍ ചേട്ടന്റെ കാര്യമാണെങ്കില്‍ അറിയാന്‍ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇത്ര താല്‍പര്യം കാണുമോ? തീര്‍ച്ചയായും ഇല്ല. പരദൂഷണം കേള്‍ക്കാന്‍ അവര്‍ക്കൊരുപാടിഷ്ടമാണ്. സിനിമയുടെ കാര്യത്തില്‍ പ്രത്യേകിച്ച്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News