Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:09 am

Menu

Published on July 25, 2017 at 5:45 pm

വടക്കോട്ട് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

sleeping-position-and-the-poles

ഭാരതത്തിലെ ഋഷിപരമ്പരയ്ക്ക് പ്രപഞ്ചത്തിലെയും, ഭൂമിയിലെയും കാന്തികപ്രഭാവങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് പൂര്‍വ്വികര്‍ വാസ്തുശാസ്ത്രവിധിപ്രകാരം വീടുകളുടെ നിര്‍മ്മാണം നടത്തിയിരുന്നത്.

വസ്തു അടിസ്ഥാനമാക്കി വീടു നിര്‍മ്മിക്കുമ്പോള്‍ വസ്തുവുമായി ബന്ധപ്പെട്ട ഊര്‍ജ്ജം മേഖലകളെ പറ്റിയുള്ള ധാരണകള്‍ ഗുണകരമായ രീതിയില്‍ അവര്‍ ഗൃഹനിര്‍മ്മാണ വേളയില്‍ പ്രാവര്‍ത്തികമാക്കി. ഗൃഹത്തിലെ ഓരോ മുറികള്‍ക്കും അവര്‍ പ്രത്യേക ശ്രദ്ധ നല്‍കി. മികച്ച വാസ്തുഗൃഹങ്ങള്‍ നിര്‍മ്മിച്ച് ആ ഗൃഹങ്ങളില്‍ അവര്‍ സന്തോഷത്തോടെ ജീവിച്ചു.

മാത്രമല്ല നിര്‍മ്മാണത്തിനു ശേഷം ആ വീട്ടിലെ താമസം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും നമ്മുടെ പൂര്‍വ്വികര്‍ക്ക് വ്യക്തത ഉണ്ടായിരുന്നു. ഓരോ മുറിയിലെയും കാന്തികപ്രവാഹത്തെ കുറിച്ചും, എങ്ങിനെയാണ് ആ മുറിയില്‍ വസിക്കേണ്ടത് എന്നതിനെ കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു.

വാസ്തുശാസ്ത്രം നമുക്ക് പകര്‍ന്നു തന്ന അറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശയനദിശ. ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തരധ്രുവമാണ്. അവസാനിക്കുന്നതാകട്ടെ ദക്ഷിണധ്രുവത്തിലും. ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്.

വിപരീത ദിശയിലുള്ളവ തമ്മില്‍ ആകര്‍ഷിക്കുകയും, സമാന ദിശയിലുള്ളവ തമ്മില്‍ വികര്‍ഷണം ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട സിദ്ധാന്തം. ഇത് പ്രകാരം നാം വടക്കോട്ട് തലവച്ചുറങ്ങുകയാണെങ്കില്‍ നമ്മുടെ ശരീരത്തിലെ കാന്തികബലരേഖ ഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകുന്നു. ഇത് വികര്‍ഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക. ഇക്കാരണത്താല്‍ വടക്കുദിശയില്‍ തലവച്ചുറങ്ങുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുവാന്‍ സാദ്ധ്യതയേറെയാണ്.

എന്നാല്‍ തെക്കോട്ട് തലവച്ചുറങ്ങിയാല്‍ ഫലം മറിച്ചാകുന്നു. ഭൂമിയുടെ കാന്തികബലവും, ശരീരത്തിന്റെ കാന്തികബലവും വിരുദ്ധധ്രുവങ്ങളിലായതിനാല്‍ അവ തമ്മില്‍ ആകര്‍ഷണത്വം ഉണ്ടാകുന്നു. ഇതുമൂലം ശരീരത്തിന്റെ കാന്തികബലത്തിന് പ്രശ്‌നമൊന്നും സംഭവിക്കുന്നില്ല. ശരീരവും, മനസ്സും പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി നിലനില്‍ക്കുകയും ചെയ്യും. ഇക്കാരണത്താലാണ് ശയനദിശയ്ക്ക് ഏറ്റവും ഉത്തമ ദിക്കായി തെക്ക് ദിക്കിനെയും, വടക്കു ദിക്കിലേക്ക് തലവെച്ച് കിടക്കരുതെന്ന് പറയുന്നതും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News