Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ച് പൊലീസ്, ഭാര്യയായ കാവ്യയോട് ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലിനിടെയാണ് പൊലീസ് സംഘം സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞത്.
എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനല്കി. ചോദ്യംചെയ്യലിനിടെ കാവ്യ പലതവണ വിതുമ്പി. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു.
ആലുവയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടില്വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന് അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിനുശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്.
കാവ്യയുടെ അമ്മ ശ്യാമളയേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചശേഷം ഒളിവിലിരിക്കേ പ്രതി പള്‍സര്‍ സുനി കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.
ഇതു പരിശോധിക്കാനായി ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നല്കുന്ന സൂചന.
അതിനുമുമ്പുതന്നെ കാവ്യയില്‍നിന്ന് വിവരങ്ങള്‍ തേടുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന് തെളിഞ്ഞാല്‍ അയാള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് കൂടുതല്‍ സ്ഥാപിക്കാന്‍ പൊലീസിന് കഴിയും. രണ്ടുതവണ കാക്കനാട്ടെ ഷോപ്പില്‍ വന്നിരുന്നുവെന്നാണ് സുനി മൊഴി നല്‍കിയത്.
കൂടാതെ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍പേരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് സൂചിപ്പിച്ചിരുന്നു. അടുത്തദിവസങ്ങളിലും ഇതുതുടരും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.
Leave a Reply