Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയും ഗായികയുമായ റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യല്‍.
ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു? ഇതിനുശേഷം ആരെ വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. റിമിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും ആരാഞ്ഞു. ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് വിലയിരുത്തി.
റിമിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം, പൊലീസ് റിമിയെ വിളിച്ചുവരുത്തിയാണോ അതോ ഫോണിലൂടെയാണോ ചോദ്യം ചെയ്തത് എന്നതു വ്യക്തമല്ല.
ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മാത്രമല്ല ദിലീപും റിമിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് റിമി ടോമിയെ ചോദ്യംചെയ്തത്. റിമിയോട് വിദേശത്ത് പോകരുതെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതായാണ് സൂചന.
–
Leave a Reply