Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ കണ്ടുകെട്ടും.
ചാലക്കുടിയിലെ ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിക്കു ശേഷം ദീലീപിനെതിരെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ചാലക്കുടി, കുമരകം എന്നീവിടങ്ങള്‍ക്കു പുറമേ എറണാകുളത്തും ദിലീപ് ഭൂമി കൈയ്യേറിയെന്ന പരാതിയാണിപ്പോള്‍ വന്നിരുന്നു.
വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയെന്നായിരുന്നു ആരോപണം. കുമരകം വില്ലേജിലെ 12-ാം ബ്ലോക്കിലെ 190-ാം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറി മറിച്ചു വിറ്റെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും പരാതിയുണ്ട്.
Leave a Reply