Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 8:21 am

Menu

Published on July 29, 2017 at 12:27 pm

പെണ്‍മക്കളെ കാമുകനു കാഴ്ചവെച്ച കേസ്; അപൂര്‍വവിധിയുമായി പോക്‌സോ കോടതി

mother-and-her-lover-get-life-sentence

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകനു കാഴ്ചവെച്ച കേസില്‍ അമ്മയ്ക്കും കാമുകനും ജീവിതാന്ത്യം വരെ കഠിനതടവിനു പോക്‌സോ കോടതിയുടെ അപൂര്‍വവിധി.

തൃശൂര്‍ സ്വദേശിനിയായ അമ്മയെയും കാമുകന്‍ കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയത്ത് അലിയാരെയുമാണ് (52) കോടതി കഠിനതടവിനു ശിക്ഷിച്ചത്. ഇരുവരും 10,000 രൂപ വീതം പിഴയും അടയ്ക്കണം.

പിഴത്തുക ഇരകള്‍ക്കു നല്‍കുന്നതിനൊപ്പം സര്‍ക്കാരിന്റെ നഷ്ടപരിഹാര നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാനും കോടതിയുടെ ഉത്തരവുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ മാനസിക വളര്‍ച്ചയെത്താത്തയാളാണ്.

രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. 17, 12 വയസുകാരികളായ പെണ്‍മക്കളെ അമ്മ ഹോട്ടല്‍മുറിയില്‍ കാമുകനു കാഴ്ചവച്ചെന്നാണ് കേസ്. സ്‌കൂള്‍വിട്ടു വന്ന കുട്ടികളെ അമ്മയുടെ മുന്നിലാണ് പ്രതി മാനഭംഗപ്പെടുത്തിയത്.

പീഡനശേഷം കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു പ്രതി മുങ്ങി. പൂര്‍ണ മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടികളിലൊരാള്‍ പീഡനവിവരം സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചപ്പോഴാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തെത്തിയത്.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആദ്യം അമ്മയെയും പിന്നീട് കാമുകനെയും അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിനാല്‍ അമ്മയും ബലാത്സംഗക്കുറ്റത്തിനുള്ള ശിക്ഷയ്ക്ക് അര്‍ഹയാണെന്നു കോടതി കണ്ടെത്തി.

മാനുഷിക മൂല്യങ്ങള്‍ക്കു നിരക്കാത്ത കുറ്റം ചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ഐ.പി.സി 376-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News