Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:14 pm

Menu

Published on August 1, 2017 at 5:47 pm

ഡ്രൈവറേയും വഴിയേ പോകുന്നവനെയും നിര്‍മ്മാതാക്കളക്കിയത് സൂപ്പര്‍താരങ്ങളെന്ന് ജയരാജ്

jayaraj-against-super-stars

സൂപ്പര്‍താരങ്ങളുടെ ആധിപത്യമാണു മലയാള സിനിമയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്നു സംവിധായകന്‍ ജയരാജ്. തൃശൂരില്‍ ഭരതന്‍ സ്മൃതി സംഘടിപ്പിച്ച ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങള്‍ പല മികച്ച നിര്‍മാണ കമ്പനികളെയും ഇല്ലാതാക്കി. ഡ്രൈവറും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിര്‍മ്മിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. ഇതോടെ കലാബോധമുള്ള നിര്‍മ്മാതാക്കളും കമ്പനികളും ഇല്ലാതായെന്നും ജയരാജ് ചൂണ്ടിക്കാട്ടി.

യുവ താരങ്ങളും ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങളുടെ അതേ ശൈലിയാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റാര്‍ക്കും ഡേറ്റ് കൊടുക്കാന്‍ ഇവര്‍ തയാറാവുന്നില്ല. മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിര്‍മ്മാതാക്കള്‍ ഇതോടെ അപ്രത്യക്ഷമായി. മാറ്റിനിര്‍ത്തപ്പെടുകയോ സ്വയം മാറിനില്‍ക്കുകയോ ചെയ്യുന്ന സിനിമാ നിര്‍മ്മാതാക്കള്‍ തിരിച്ചുവന്നാല്‍ മാത്രമേ മലയാള സിനിമ അപചയത്തില്‍നിന്നു കരകയറൂ ജയരാജ് അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിത്തുടങ്ങിയപ്പോള്‍ ഭരതനുപോലും കാലിടറിപ്പോയിരുന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News