Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:41 pm

Menu

Published on August 2, 2017 at 11:05 am

ദിലീപുമായി പരിചയമില്ലെന്ന് നടി ശ്രിത; കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു

actress-attack-case-police-questioned-shritha-sivadas

ആലുവ: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നടി ശ്രിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘം ശ്രിതയുടെ ഉളിയന്നൂരിലെ വിട്ടിലെത്തിയാണു മൊഴിയെടുത്തത്. ആക്രമണത്തിന് ഇരയായ നടി സംഭവത്തിനു ശേഷം ഇവരുടെ വീട്ടില്‍ വന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.

നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടന്‍ ദിലീപുമായി പരിചയമില്ലെന്ന് ശ്രിത പൊലീസിനോടു പറഞ്ഞു. നടന്‍ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തതായി അഭ്യൂഹമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു.

കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമായ സംഭവം നടന്നതെന്നു പറയപ്പെടുന്ന സ്റ്റേജ് ഷോയില്‍ സിദ്ദിഖും പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News