Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 11:42 am

Menu

Published on August 3, 2017 at 11:58 am

ക്വട്ടേഷനു പിന്നില്‍ ‘മാഡം’ ഇല്ലെന്ന് പൊലീസ്; സുനിയുടെ മൊഴിക്കു പിന്നില്‍ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം

pulsar-suni-tried-to-save-dileep-says-police

കൊച്ചി: നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പൊലീസ്. മാഡമാണ് ക്വട്ടേഷനു പിന്നില്‍ എന്ന് പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് മുഖ്യ പ്രതി സുനില്‍ കുമാര്‍ സമ്മതിച്ചിട്ടുണ്ട്.

ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ലെന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുമുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുള്ളതു കൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാനാണ് സുനില്‍ കുമാര്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

ആക്രമണ സമയത്ത് ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പൊലീസിനോട് പറഞ്ഞിരുന്നു.

പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.

ദിലീപിന്റെ വിശ്വസ്തനായിരുന്നു പള്‍സര്‍ സുനിയെന്നും ജയിലില്‍ നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യം ചെയ്യുന്നത്. മറ്റു ചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്.
ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പൊലീസ് നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News