Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:18 am

Menu

Published on August 4, 2017 at 11:26 am

ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; കരിപ്പൂരില്‍ ഒഴിവായത് വന്‍ ദുരന്തം

flight-slips-at-karipur-international-airport

കോഴിക്കോട്: 60 യാത്രക്കാരുമായി ലാന്‍ഡിങ്ങിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. ബംഗളൂരു- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാന ത്തിലെ 60 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്നു രാവിലെ എട്ട് മണിക്കാണ് ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ റണ്‍വേയില്‍ നിന്ന് വിമാനം പുറത്തേക്ക് നീങ്ങിയത്. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം അപകടത്തില്‍ തകര്‍ന്നു. സംഭവത്തിനു പിന്നാലെ റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു.

അപകടസാധ്യത മുന്നില്‍ കണ്ട് വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഇല്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.

തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരം ഇടതു വശത്താണ് സ്പൈസ് ജെറ്റ് വിമാനം ഇറങ്ങിയത്. എങ്കിലും വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News