Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 7:53 am

Menu

Published on August 4, 2017 at 6:23 pm

സ്ത്രീ സംഘടനയില്‍ എന്തുകൊണ്ട് 20 പേര്‍ മാത്രമായി; വെളിപ്പെടുത്തലുമായി സജിതാ മഠത്തില്‍

sajitha-madathil-says-why-wcc-has-only-20-members

ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി ലക്ഷ്മിപ്രിയക്ക് മറുപടിയുമായി സജിതാ മഠത്തില്‍. ഡബ്ല്യുസിസി സിനിമയിലെ ഇരുപത് പേരുടെ മാത്രം സംഘടനയാണെന്നും സംഘടന തുടങ്ങിയത് തങ്ങളാരും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു ലക്ഷ്മിപ്രിയയുടെ വിമര്‍ശനം.

ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഡബ്ല്യൂസിസിയുടെ പ്രധാന ഭാരവാഹികളില്‍ ഒരാളായ സജിതാ മഠത്തില്‍ പറയുന്നു. ഏതൊരു സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കില്ലെന്നു പറഞ്ഞ സജിതാ മഠത്തില്‍ സംഘടനാ രൂപീകരണം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയത് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണെന്നും ചൂണ്ടിക്കാട്ടി.

ആ ഗ്രൂപ്പിലെ 20 പേരാണ് ഇപ്പോള്‍ സംഘടനയിലുള്ളത്. സംഘടന തുടങ്ങിയാല്‍ ആദ്യം ചെയ്യേണ്ടത് അത് രജിസ്റ്റര്‍ ചെയ്യുകയാണ്. അതിന്റെ നടപടിക്രമങ്ങള്‍ സെപ്തംബര്‍ അവസാനം മാത്രമേ പൂര്‍ത്തിയാകൂ. അതിന് ശേഷം മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

അതിന് ശേഷം സിനിമയിലെ എല്ലാ വനിതാ അംഗങ്ങളെയും ക്ഷണിക്കും. അപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ചേരാം. മന: പൂര്‍വ്വം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ എല്ലാവരും സംഘടനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സജിതാ മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

സംഘടന രൂപീകരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്നും താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് മമ്മൂക്ക സ്വാഗതം പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ട കാര്യം അറിഞ്ഞതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ലക്ഷ്മിപ്രിയ പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News