Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 12:57 am

Menu

Published on August 5, 2017 at 12:17 pm

അവര്‍ക്കെല്ലാം അത് ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം; ദിലീപിന് പിന്തുണയുമായി അടൂര്‍ വീണ്ടും

adoor-gopalakrishnan-about-dileep-case

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും. ദിലീപിനെതിരായ ആള്‍ക്കൂട്ട വിചരണ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടെയെന്ന് അടൂര്‍ ചോദിച്ചു. ആക്രമത്തിനിരായായ നടിയും ആരോപണവിധേയനുമായ നടനുമായി ഇഷ്ടത്തിലല്ലെന്ന കാര്യം ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം, അതു കൊണ്ട് തന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേയെന്ന സംശയവും അടൂര്‍ പ്രകടിപ്പിച്ചു.

ഇക്കാര്യം ആരും പറയുന്നില്ല. അവര്‍ക്കെല്ലാം അത് ഈ നടന്‍ ചെയ്യിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നതെന്നും അടൂര്‍ കുറ്റപ്പെടുത്തി. മനോരമ ഓണ്‍ലൈന് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.

പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവര്‍ എന്ത് അറിഞ്ഞിട്ടാണെന്നും അടൂര്‍ ചോദിച്ചു. ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മാളാരാണെന്നും അടൂര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അത് തെറ്റാണെന്നും അടൂര്‍ വ്യക്തമാക്കി.

താരസംഘടനയായ അമ്മയെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. അമ്മ നടന്‍മാരും നടിമാരും മാത്രമുള്‍പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അമ്മയെപ്പറ്റി പൊതു ജനം ഇത്രയ്ക്ക് വിഷമിക്കേണ്ടതില്ല. അമ്മ ജനത്തിന്റെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

കയ്യേറ്റവും പീഡനവുമൊക്കെ സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നു. സിനിമക്കാരെപ്പറ്റി കേള്‍ക്കാന്‍ ആളുകള്‍ക്കു താല്‍പര്യമുള്ളതുകൊണ്ട് ദിവസവും പത്രങ്ങളില്‍ തുടര്‍ക്കഥകളെഴുതുന്നു, പക്ഷേ ഇതെത്രത്തോളം സത്യമാണെന്നു നമുക്കറിഞ്ഞുകൂടാ. ഇതൊക്കെ വായിക്കുന്നവര്‍ക്കു കിട്ടുന്ന സന്തോഷം, അടൂര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News