Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍.
ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരെന്നു കണ്ടെത്തണമെന്നും ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്നു കരുതേണ്ടെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധമെന്നു ചോദിച്ച സുരേഷ്‌കുമാര്‍, തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് സിനിമമേഖലയില്‍ നിന്നുകിട്ടുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് സുരേഷ്‌കുമാറിന്റേത്.
താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നില്‍ ആരെന്നും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസില്‍ എം.എല്‍.എ അറസ്റ്റിലായപ്പോള്‍ കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply