Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി അക്രമം മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴ വിവാദത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി ആക്രമണം നടത്തുമെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നതായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
ബി.ജെ.പിക്കെതിരെ സംസ്ഥാനത്തു വലിയ തോതിലുള്ള ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ ഈ ശ്രദ്ധ തിരിച്ചുവിടുന്നതിനു പാര്‍ട്ടി ചില തെറ്റായ നടപടികള്‍ സ്വീകരിക്കാനിടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന പ്രതിപക്ഷ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു.
മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ അത് പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് വിടാം. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ ഇക്കാര്യം ആലോചിക്കു. മുഖ്യമന്ത്രി അറിയിച്ചു.
ബി.ജെ.പി-സി.പി.ഐ.എം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണു നിയമസഭ സമ്മേളനം ആരംഭിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യം വിളികളോടെയുമാണു പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്. പിന്നീടു ചോദ്യോത്തര വേളയില്‍ മുസ്ലിം ലീഗ് അംഗങ്ങളാണ് മെഡിക്കല്‍ കോഴ വിഷയം ഉന്നയിച്ചത്.
Leave a Reply