Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ആരോഗ്യ നില മോശമാണെന്നും, അല്ല മറിച്ച് ദിലീപിന് ജയിലില്‍ സുഖവാസമാണെന്നും റിപ്പോര്‍ട്ടുകള്‍. റിമാന്‍ഡിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ നില മോശമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതിനാല്‍ താരത്തിന് ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദ്ദിയും ഉണ്ടാകുന്നുണ്ടെന്നാണ് സൂചന. ജയിലില്‍ നിന്ന് ഇതിന് മരുന്ന് നല്കി. ജയിലിലെ തറയില്‍ കിടന്ന് ഉറങ്ങേണ്ടി വരുന്നതും താരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്നങ്ങളാല്‍ ഇതൊഴിവാക്കി. പിന്നീട് ഡോക്ടര്‍മാര്‍ ജയിലിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ജയിലില്‍ ദിലീപിന് സുഖവാസമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലിനുളളില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന് വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലുവ സ്വദേശിയായ സനൂപ് എന്ന സഹതടവുകാരന്റേതായിരുന്നു വെളിപ്പെടുത്തല്‍.
ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ എത്തുന്നതെന്നും ബാക്കി സമയമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് കഴിയുന്നതെന്നും സനൂപ് വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ജയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് സെല്ലില്‍ എത്തുന്നതെന്ന് സനൂപ് പറയുന്നു. രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ പിന്നെ ദിലീപിനെ കാണില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് ദിലീപ് കഴിയുന്നത്. അവിടത്തെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്.
ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമാണ് ദിലീപിനു നല്‍കുന്നത്. രാത്രി മാത്രം സെല്ലില്‍ തിരിച്ചെത്തുന്ന ദിലീപ് മറ്റു തടവുകാരോടൊപ്പം ഭക്ഷണം കഴിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നില്ലെന്നും സനൂപ് പറഞ്ഞു. ദിലീപിന് തൊട്ടടുത്ത സെല്ലിലായിരുന്നു താനെന്നും സനൂപ് പറയുന്നു.
Leave a Reply