Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാബറി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തല്‍.
ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് ഇരുവരുടേയും ചിത്രങ്ങളായിരുന്നു. വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബെഹ്റ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
1992ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്.
സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രമെന്നും ബെഹ്റ പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജകരമായിരുന്നുവെന്നും ബഹ്റ പറഞ്ഞു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കം ധാരളമായിരുന്നുവെന്നും ബെഹ്റ അവകാശപ്പെട്ടു.
വെല്ലുവിളികളെ വലുതായി കാണുമ്പോള്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും എത്ര വലിയ പ്രശ്നങ്ങള്‍ക്കും ചിന്തിച്ചാല്‍ നിസാരമായി പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply