Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 2:03 pm

Menu

Published on August 13, 2017 at 4:00 pm

ഞെട്ടിച്ചുകൊണ്ടു വീണ്ടും ബ്ലൂവെയില്‍ ദുരന്തം; പത്താംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

blue-whale-dare-class-10-boy-found-dead-in-bengal

ബ്ലൂവെയില്‍ ഗെയിം ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ലോകമെങ്ങും ഭീതി പരത്തിയ ആത്മഹത്യാ ഗെയിമിനു ഇന്ത്യയില്‍ നിന്നും ഒരു ഇര കൂടെ. ബംഗാളിലാണ് സംഭവം. മിഡ്‌നാപൂര്‍ ജില്ലയിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അന്‍കന്‍ ദയാണ് ആത്മഹത്യ ചെയ്തത്.

വീട്ടിലെ കുളിമുറിയില്‍ കയറിയ മകന്‍ ഏറെ നേരമായിട്ടും പുറത്ത് വരാഞ്ഞത് കണ്ടപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുളിമുറി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. അപ്പോഴേക്കും അന്‍കന്‍ മരിച്ചിരുന്നു.

തലയില്‍ പ്ലാസ്റ്റിക് കവര്‍ മുറുക്കി കെട്ടിയ നിലയിലായിരുന്നു ശരീരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒപ്പം പഠിക്കുന്ന കൂട്ടുകാരുടെ അടുത്തു നിന്നുമാണ് അന്‍കന്‍ ബ്ലൂവെയില്‍ കളിച്ചിരുന്നു എന്ന് മനസ്സിലായത്.

റഷ്യക്കാരനായ ഫിലിപ് ബുഡോയ്ക്കിന്‍ സൃഷ്ടിച്ച ഈ ഗെയിം കാരണമായി അമേരിക്ക, ചൈന തുടങ്ങി ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി ഒട്ടനവധി പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലും ഇതോടനുബന്ധിച്ചു ഒരു ആത്മഹത്യ ഇതിന് മുമ്പ് നടന്നിരുന്നു. കഴിഞ്ഞ മാസം മുംബയിലെ ഒരു ഫ്ളാറ്റില്‍ നിന്നും ഒമ്പതാം ക്ലാസ്സുകാരനായ ഒരു കുട്ടി ആയിരുന്നു താഴോട്ട് ചാടി ആത്മഹത്യ ചെയ്തത്.

കളിക്കുന്ന ആളിനോട് ചില പ്രത്യേക കാര്യങ്ങള്‍ ടാസ്‌കുകള്‍ ആയി ചെയ്യാന്‍ ഗെയിം നിര്‍ദേശങ്ങള്‍ നല്‍കും. ഒറ്റയ്ക്കിരുന്നു ഹൊറര്‍ സിനിമ കാണുക, ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കുക, അതിന്റെ ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചു കൊടുക്കുക അങ്ങനെ തുടങ്ങിയ പലതും. അവസാനം ആത്മഹത്യ ചെയ്യുന്നതിലേക്ക് ആളെ മാനസികമായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News