Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:45 am

Menu

Published on August 14, 2017 at 1:08 pm

ആ മാഡം സിനിമാ നടി തന്നെ; ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

pulsar-suni-reveals-madam-is-an-actress

കോട്ടയം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ മാഡം ഒരു സിനിമാ നടിയാണെന്ന് പ്രതി പള്‍സര്‍ സുനി. ഈ നടിയുടെ പേര് 16-ാം തീയതി ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണു പള്‍സര്‍ സുനിയുടെ പ്രതികരണം.

സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി മുന്‍പും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് മാഡമെന്ന് വ്യക്തമാക്കി സുനി രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു വീണ്ടം പറയുന്നതിനിടയിലാണ് മാഡം എന്നതു കെട്ടുകഥയല്ലെന്ന് സുനി ആദ്യം വെളിപ്പെടുത്തിയത്. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനിയുടെ പ്രതികരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News