Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:33 am

Menu

Published on July 27, 2013 at 1:11 pm

ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ഉസൈൻ ബോൽട്ടിനു സ്വർണ്ണം.

usain-bolt-back-into-winning-track

ലണ്ടന്‍ : ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന ലണ്ടന്‍ ഡയമണ്ട് ലീഗില്‍  ഉസൈൻ ബോൽട്ടിനു സ്വർണ്ണം. 9.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. തുടക്കം മോശമായെങ്കിലും അവസാന 50 മീറ്ററിലെ കുതിപ്പാണ് സ്വർണ്ണം അണിയാൻ ബൊൽട്ടിനു സഹായമായത്. അമേരിക്കയുടെ മൈക്കല്‍ റോഡ്‌ജേഴ്‌സ് 9.98 സെക്കന്‍ഡില്‍ രണ്ടാമതായും , നെസ്റ്റ കാര്‍ട്ടര്‍ 9.99 സെക്കന്‍ഡില്‍ മൂന്നാമതായും ഫിനിഷ് ചെയ്ത് വെള്ളിയും വെങ്കലവും നേടി . ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ബോൽട്ടിന്റെ ഈ നേട്ടം . സീസണിലെ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയമാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News