Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാര്‍സലോണ: സ്പാനിഷ് നഗരമായ ബാര്‍സലോണയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്നാണ് സംശയിക്കുന്നത്. ബാര്‍സലോണയിലെ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്.
അതേസമയം, രണ്ടാമതൊരു ആക്രമണത്തിന് തയ്യാറെടുത്ത ഭീകരവാദ സംഘത്തിലെ അഞ്ച് പേരെ പൊലീസ് വധിച്ചു. കാംബ്രല്സില് രണ്ടാമതൊരു ആക്രമണത്തിന് ഭീകരര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. നാല് ഭീകരര്‍ സംഭവ സ്ഥലത്ത് വെച്ചു മരിച്ചു. ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടമേഖല പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇതേ സമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് നഗരത്തിലെ മെട്രോ, റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ആദ്യ ആക്രമണം നടന്ന സെന്‍ട്രല്‍ ബാര്‍സിലോനയിലെ ലാസ് റാബലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത ഈ മേഖലയില്‍ കാല്നടക്കാര്ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു.
മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 191 പേര് കൊല്ലപ്പെട്ടിരുന്നു.
Leave a Reply