Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on August 31, 2017 at 12:28 pm

ആര്‍ത്തവ രക്തം ബെഞ്ചില്‍ പുരണ്ടതിന് അധ്യാപികയുടെ ശകാരം; ഏഴാം ക്ലാസുകാരി ജീവനൊടുക്കി

menstrual-blood-on-bench-teacher-scolds-student-suicided

തിരുനെല്‍വേലി: ക്ലാസിലെ ബെഞ്ചില്‍ ആര്‍ത്തവ രക്തം പുരണ്ടതിന് ക്ലാസ്സ് അധ്യാപികയും പ്രിന്‍സിപ്പാളും ശകാരിച്ച ഏഴാം ക്ലാസുകാരി ആത്മഹത്യ ചെയ്തു.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. പെണ്‍കുട്ടി അയല്‍വാസിയുടെ വീടിന്റെ ടെറസ്സില്‍ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. തിരുനെല്‍വേലി പാളയംകോട്ടാണു ഫസാന കരീം (13) എന്ന വിദ്യാര്‍ഥിനി വീടിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നു ചാടി മരിച്ചത്.

ചെന്നൈയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപിക കളിയാക്കിയതിനെ തുടര്‍ന്ന് ഏഴാം ക്ലാസുകാരി ജീവനൊടുക്കിയെന്നു പരാതി. തിരുനല്‍വേലി പാളയംകോട്ടാണു ഫസാന കരീം (13) എന്ന വിദ്യാര്‍ത്ഥിനി വീടിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നു ചാടി മരിച്ചത്.

ശനിയാഴ്ച ക്ലാസിലിരിക്കേ ആര്‍ത്തവമുണ്ടായതിനെ തുടര്‍ന്ന് അധ്യാപിക ആക്ഷേപിച്ചെന്നും പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി ശകാരിച്ചെന്നും സഹപാഠി അറിയിച്ചതായി ഫസാനയുടെ മാതാവ് രസവമ്മാള്‍ ബാനു പറയുന്നു.

യൂണിഫോമിലും ബഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടത് സഹപാഠികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പെണ്‍കുട്ടി വിശ്രമ മുറിയില്‍ പോകാന്‍ അധ്യാപികയോട് അനുവാദം ചോദിച്ചു. എന്നാല്‍ അവര്‍ അതിന് അനുവാദം നല്‍കാതെ ബഞ്ച് വൃത്തികേടാക്കിയതിന് ശാസിക്കുകയും മറ്റുള്ള കുട്ടികളുടെ മുന്നില്‍ വെച്ച് പരിഹസിക്കുകയും ചെയ്തു.

ഒരു പാഡ് വെക്കാന്‍ പോലും അറിയില്ലേ എന്ന് ചോദിക്കുകയും, രക്തം പുരണ്ട അതേ വേഷത്തില്‍ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പാളും ശകാരിച്ചു.

രണ്ടുമാസം മുന്‍പ് ഋതുമതിയായപ്പോള്‍ പെണ്‍കുട്ടി ഒരാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല. ക്ലാസ് പരീക്ഷയെഴുതാനും സാധിച്ചില്ല. അന്നുമുതല്‍ വളരെ മോശമായാണ് അധ്യാപിക പെരുമാറിയിരുന്നതെന്നും കുട്ടി എഴുതിയ കുറിപ്പില്‍ പറയുന്നു. അതേസമയം, ക്ലാസില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നാണു സ്‌കൂള്‍ അധികൃതരുടെ നിലപാട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News