Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:25 pm

Menu

Published on September 7, 2017 at 11:28 am

നാദിര്‍ഷാ പറഞ്ഞതെല്ലാം കള്ളമെന്ന് പൊലീസ്, വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം; നാദിര്‍ഷ ആശുപത്രിയില്‍

police-to-question-nadirsha-again

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണിത്.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാദിര്‍ഷാ ഒഴിഞ്ഞു മാറി. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. ആശുപത്രി വിട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഈ സാഹചര്യത്തില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനുമായി നാദിര്‍ഷാ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷായുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പിടികൂടിയ പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിനൊപ്പം നാദിര്‍ഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു.

കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാന്‍ നാദിര്‍ഷായെ കേസില്‍ മാപ്പുസാക്ഷിയാക്കാനും ശ്രമമുുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News