Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:34 pm

Menu

Published on September 12, 2017 at 3:36 pm

ആഷിഖ് അബുവിന്റേത് ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പ്; മറുപടിയുമായി ദിലീപ് ഫാന്‍സ് ചെയര്‍മാന്‍

dileep-fans-association-against-aashiq-abu

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച നടന്‍ ശ്രീനിവാസനെയും സെബാസ്റ്റ്യന്‍ പോളിനെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ്.

ആഷിഖ് അബുവിന്റേത് ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പാണെന്നും ദിലീപിനെതിരെ മലയാള സിനിമ മേഖലയില്‍ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ താങ്കള്‍ ആണോ എന്ന് സംശയിച്ചു പോകുന്നുവെന്നും റിയാസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ദിലീപേട്ടന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നെ പൊലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല. അപ്പോള്‍ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ.

അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് നീതികേട് എന്ന് താങ്കള്‍ക്കു തോന്നാമെങ്കില്‍ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനും അത് നീതികേട് ആണെന്ന് തോന്നാന്‍ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ പറ്റുമോയെന്നും റിയാസ് ചോദിക്കുന്നു.

 

റിയാസിന്റെ കുറിപ്പ് വായിക്കാം………

 

പ്രിയപ്പെട്ട ആഷിക് അബു,

ശ്രീ. സെബാസ്റ്റ്യന്‍ പോളും ശ്രീ. ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് താങ്കളുടെ ഫെയ്‌സ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ്താനും. ‘നീതിയുടെ ഭാഗത്തു നില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്’ എന്നും താങ്കള്‍ പറയുന്നു. ആയിക്കോട്ടെ, പൊലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.

പക്ഷെ ശ്രീമാന്‍ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫെയ്‌സ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോള്‍. അത് കേവലം ആരോപണം അല്ലായിരുന്നു. കൈയ്യില്‍ 10 ഗ്രാം കൊക്കെയ്നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാന്‍ കാലത്തു. എന്നിട്ടും താങ്കള്‍ക്കു അന്ന് ഈ കേരള പൊലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു.

നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തകനെയും ആ പത്രത്തേയും ആവോളം പുലയാട്ടും താങ്കള്‍ പറഞ്ഞിരുന്നു. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ കാണാന്‍ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോള്‍ പുരോഗമന പ്രസ്ഥാനക്കാരന്‍ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയ കഥയും താങ്കള്‍ അതില്‍ ആവര്‍ത്തിക്കുന്നു !

പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങള്‍ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കള്‍ വീണ്ടും തുടരുന്നു ‘…….ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപ്പെടും…..’ താങ്കള്‍ ഈ പറഞ്ഞതില്‍ കൂടുതല്‍ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യന്‍ പോളോ പറഞ്ഞിട്ടുണ്ടോ…?! ഞങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?!

ദിലീപേട്ടന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നെ പൊലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല…. അപ്പോള്‍ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് നീതികേട് എന്ന് താങ്കള്‍ക്കു തോന്നാമെങ്കില്‍ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനും അത് നീതികേട് ആണെന്ന് തോന്നാന്‍ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ പറ്റുമോ ശ്രീ. ആഷിക് അബു ?!

ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെണ്‍കുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികള്‍ളില്‍ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടന്‍ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനില്‍ക്കുന്നതായി എനിക്ക് തോന്നിയാല്‍ എന്നോട് സദയം ക്ഷമിക്കുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ദിലീപേട്ടനെതിരെ മലയാള സിനിമ മേഖലയില്‍ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ താങ്കള്‍ ആണോ എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News