Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബോ: കായലില്‍ നിന്ന് കൈ കഴുകാന്‍ വെള്ളമെടുക്കുന്നതിനിടെ പ്രമുഖ പത്രത്തിന്റെ ബിസിനസ് റിപ്പോര്‍ട്ടറെ മുതല കടിച്ചുകൊണ്ടു പോയി.
ബ്രിട്ടനില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ ശ്രീലങ്കയിലെത്തിയ ഫിനാന്‍ഷ്യന്‍ ടൈംസിന്റെ ലേഖകന്‍ പോള്‍ മാക് ക്ലീനെയാണ് മുതല പിടിച്ചത്. മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ക്രോക്കഡൈല്‍ റോക്ക് എന്ന ലഗൂണിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം സര്‍ഫിങ്ങിലേര്‍പ്പെട്ടിരുന്ന പോള്‍ ശുചിമുറി അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം നടന്നത്. കൈകഴുകാനായി കടലിനോടു ചേര്‍ന്നുള്ള കായലില്‍ ഇറങ്ങിയപ്പോള്‍ മുതല ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പോളിന്റെ ശരീരവുമായി മുങ്ങിയ മുതലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ശ്രീലങ്കന്‍ സേനയും പൊലീസും കായയിലും പരിസര പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഈ പ്രദേശത്ത് മുതലുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുവേ സുരക്ഷിതമായ പ്രദേശമാണിത്. അതുകൊണ്ടുതന്നെ വിദേശികളും പ്രദേശവാസികളും ധാരാളമായി സര്‍ഫിങ്ങിനെത്താറുണ്ട്.
പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്ത് മീന്‍പിടിത്തക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെങ്കിലും നദിയില്‍ ഏറെ വെള്ളമുള്ളതിനാലും ആഴമുള്ളതിനാലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനാകുന്നതിന് മുമ്പ് പോള്‍ തന്റെ കൈകള്‍ പരിഭ്രമത്തോടെ വീശിയിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. മുതലകള്‍ മനുഷ്യരെ കടിച്ചെടുത്തുകൊണ്ടു പോയാല്‍ മൃതദേഹം സാധാരണ ചെളിയില്‍ ഒളിപ്പിച്ച് വയ്ക്കാറാണ് പതിവെന്നാണ് പ്രദേശവാസിയായ ലഫീര്‍ പറയുന്നത്.
ശുദ്ധജലത്തില്‍ ജീവിക്കുന്നവയാണ് ഇവിടുത്തെ മുതലകള്‍. വനാന്തര്‍ ഭാഗത്തുള്ള തടാകങ്ങളിലാണ് ഈ മുതലകള്‍ കൂടുതലായും കാണപ്പെടുന്നത്. ഇവയ്ക്ക് ഉപ്പുവെള്ളത്തില്‍ കണ്ണിനു കാഴ്ചയുണ്ടാകില്ല. അങ്ങനെനോക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലയാകാം പേളിലെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതെന്നാണ് നിഗമനം.
Leave a Reply