Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷയില്‍ ഇന്ന് ഉച്ച കഴിഞ്ഞു കോടതി വാദം കേള്‍ക്കും. പ്രോസിക്യൂട്ടര്‍ക്ക് അസൗകര്യമുള്ളതിനാലാണ് ഉച്ചയിലേക്ക് വാദം കേള്‍ക്കല്‍ മാറ്റി വെച്ചത്.
കഴിഞ്ഞ മൂന്നു തവണയും ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് ഇത് നാലാം തവണയാണ് ജാമ്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ തനിക്ക് കോടതിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാദം ഉച്ച കഴിഞ്ഞു 3 മണിയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തേ അങ്കമാലി കോടതി ഒരു പ്രാവശ്യവും ഹൈക്കോടതി രണ്ടു പ്രാവശ്യവും ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. പിതാവിന് ബലിയിടുന്നതുമായി ബന്ധപ്പെട്ട് കര്‍മങ്ങള്‍ നടത്താനായി മാത്രം രണ്ടു മണിക്കൂര്‍ നേരത്തേക്ക് കോടതി ഇളവ് നല്‍കിയിരുന്നു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ 60 ദിവസത്തിലധികമായി ദിലീപ് ജയിലില്‍ തന്നെയാണ്.
രണ്ടു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം കേസിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഇതുവരെ നടന്നില്ല. ഈ ഒരു സാഹചര്യത്തില്‍ എന്തുകൊണ്ടും ജാമ്യത്തിന് ദിലീപ് അര്‍ഹനാണ് താനും. ഇനിയും ജാമ്യം ലഭിക്കാത്ത പക്ഷം വിചാരണത്തടവുകാരനായി ജയിലില്‍ തന്നെ കഴിയാനായിരിക്കും ദിലീപിന്റെ യോഗം.
എന്നാല്‍ ദിലീപിന് ജാമ്യം നല്‍കുന്നത് ഏതുവിധേനയും തടയാനുള്ള ശ്രമമായിരിക്കും പ്രോസിക്ക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടാവുക. നടിയുടെ നഗ്‌നചിത്രം എടുക്കാന്‍ പ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി എന്നതാണ് ദിലീപിനെതിരെയുള്ള കുറ്റം. എന്നാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തി എന്ന കാര്യം ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്തൊക്കെ ചെയ്തിട്ടുണ്ടോ അതുമായുള്ള എല്ലാ കേസുകളിലും ദിലീപിനെയും ചേര്‍ക്കാനാകും പ്രോസിക്യൂഷന്‍ ശ്രമിക്കുക. കേസില്‍ ദിലീപിന് 10 വര്‍ഷത്തില്‍ താഴെ തടവു കിട്ടാവുന്ന രീതിയിലുള്ള കുറ്റങ്ങളുണ്ടെന്നാവും പ്രോസിക്യൂഷന്റെ വാദം.
Leave a Reply