Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം പൂര്‍ത്തിയായത്. റിമാന്‍ഡ് ഈ മാസം 28 വരെ നീട്ടി. 60 ദിവസം പൂര്‍ത്തിയായതിനാല്‍ തനിക്കു ജാമ്യം കിട്ടാനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. നടിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയില്‍ ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടായിരുന്നു പൊലീസ് ഇക്കാര്യം അറിയിച്ചത്.
നടിയുടെ നഗ്നന ചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയതാണ് തനിക്കെതിരേയുള്ള കുറ്റമെന്നും ഇതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ബലാത്സംഗ കേസ് തന്റെ പേരില്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
കേസിന്റെ ഗൗരവം വിലയിരുത്തി വിലയിരുത്തി ഇതിന് മുന്‍പ് ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, ദിലീപിനു അനുകൂലമായി പലകോണുകളില്‍ നിന്നും സഹതാപ തരംഗം സൃഷ്ടിക്കപ്പെടുകയും സിനിമാ മേഖലയിലെ പ്രമുഖര്‍ ദിലിപീനൊപ്പമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനു ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Leave a Reply