Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:21 am

Menu

Published on September 17, 2017 at 9:43 am

പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാൾ; ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ആഘോഷം

prime-minister-modi-birth-day-today-sarovar-dam-inauguration

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് സർദാർ സരോവർ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ഗുജറാത്തിലെ നർമദ ജില്ലയിൽ കേവാദിയയിൽ 56 വർഷം മുൻപ് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തറക്കല്ലിട്ട പദ്ധതിയാണിത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയരം കൂടിയ അണക്കെട്ടും കൂടിയാണിത്. നരേന്ദ്ര മോദിയുടെ 67–ാം ജന്മദിനംകൂടിയായ ഇന്ന് തന്നെ ഉദ്ഘാടനം വെച്ചത് ആഘോഷങ്ങൾക്ക് നിറം കൂട്ടും.

ഗുജറാത്തിൽ നർമദാനദിയിൽ നവഗാമിനു സമീപമാണ് അണക്കെട്ട് സ്‌ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ ഉയരം 138 മീറ്റർ. നേരത്തേ ഇതു 121.92 മീറ്ററായിരുന്നു. നിലവിൽ 40.73 ലക്ഷം ക്യുബിക് മീറ്ററാണ് ഇതിന്റെ സംഭരണശേഷി. അണക്കെട്ടിന്റെ നീളം 1.2 കിലോമീറ്ററുണ്ട്. ഓരോന്നിനും 450 ടൺ ഭാരമുള്ള 30 ഷട്ടറുകൾ ഉണ്ട്.

അണക്കെട്ടിന്റെ ഉപയാഗം ലഭിക്കുക മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കായിരിക്കും. ഇതിൽ 57% മഹാരാഷ്ട്രക്കും 27% മധ്യപ്രദേശിനും ബാക്കിയുള്ള 16% ഗുജറാത്തിനും ലഭിക്കും.

അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം അവിടെ നിന്നു സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ) നിർമാണം നടക്കുന്ന ഗുജറാത്തിലെ സാധു ബേടിലേക്ക് പ്രധാനമന്ത്രി പോകും. അവിടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പുരോഗതി വിലയിരുത്തും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ തലത്തിൽ ഇന്ന് സേവാ ദിവസ പരിപാടികൾ സംഘടിപ്പിക്കും. അതുപോലെ രാജ്യത്തെ എല്ലാ ജില്ലകളിലും പാർട്ടി തലത്തിലും കൂടെ സേവാദിവസ പരിപാടികൾ നടത്തും. ശുചീകരണം, ത്തൈ നടീൽ, ആരോഗ്യ ക്യാംപുകൾ തുടങ്ങിയവയാണു പ്രധാന പരിപാടികൾ. ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നു റാഞ്ചിയിൽ ‘സേവാ ദിവസ’ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതോടെ ഇവയ്ക്ക് തുടക്കമാവും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News