Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:07 am

Menu

Published on September 18, 2017 at 3:01 pm

സ്റ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണിന്റെ പേര് ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ്

fake-account-in-the-name-of-singer-jobi-john

തിരുവനന്തപുരം: ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പിന്നണി ഗായകന്‍ ജോബി ജോണിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്. മൂന്നു ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വിവരത്തെ തുടര്‍ന്ന് ഗായകന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ആദ്യം റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലും സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാണ് കോഴിക്കോട് സ്വദേശിയായ ജോബി ജോണ്‍. തന്റെ പേരും ചിത്രവും ഉപയോഗിച്ച് മറ്റാരോ തുറന്നിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.

യഥാര്‍ഥ ജോബിയെന്ന തെറ്റിദ്ധാരണയില്‍ ഫേസ്ബുക്ക് പേജില്‍ പരിചയം സ്ഥാപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് വ്യാജന്‍. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുളളവര്‍ തട്ടിപ്പിനിരയായെന്ന് ജോബി പറയുന്നു.

ജോബിയുടെ സ്വദേശം കോഴിക്കോടാണെങ്കിലും വ്യാജ അക്കൗണ്ടില്‍ കാണിച്ചിരിക്കുന്ന സ്ഥലം കൊല്ലമാണ്. വ്യാജ അക്കൗണ്ട് ഉടമയ്ക്ക് ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും മുന്നറിയിപ്പ് നല്‍കിയെങ്കിലും തട്ടിപ്പ് നിര്‍ത്താന്‍ ഇയാള്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജോബി പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരിക്കുന്നത്.

ബന്ധുവിന് അസുഖമാണെന്നും ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാജ ഐഡിയില്‍ നിന്ന് ഇയാള്‍ ജോബി ജോണിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം അയച്ചു. സന്ദേശം കണ്ട ചില സുഹൃത്തുക്കള്‍ വ്യാജന്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണവും അയച്ചു. എന്നാല്‍ സംശയം തോന്നിയ ഒരു സുഹൃത്ത് വിവരം ജോബിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസിലാകുന്നത്.

ജോബിയുടെ ചിത്രം പ്രൊഫൈല്‍ ആക്കിയ വാട്ട്സ് ആപ്പ് നമ്പരില്‍ നിന്നും വ്യാജന്‍ പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. 2009 ല്‍ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ സീസണ്‍ 4ല്‍ ജേതാവായതോടെയാണ് ജോബി പ്രശസ്തിയിലേക്ക് ഉയരുന്നത്.മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളില്‍ നിരവധി ഗാനങ്ങള്‍ ജോബി ആലപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News