Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടന് പണികൊടുത്ത് ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ. ഫേസ്ബുക്കിലൂടെ മോശമായി മെസേജ് അയക്കുകയും സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത യഹിയ കാദര്‍ എന്ന സീരിയല്‍ നടന്റെ സന്ദേശങ്ങളുടെയും പ്രൊഫൈലിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ വിനീത് സീമ ഫേസ്ബുക്കിലൂടെ തന്നെ പരസ്യപ്പെടുത്തപകയായിരുന്നു.
സ്വകാര്യ ചിത്രങ്ങള്‍ അയയ്ക്കാനും സൗഹൃദം തുടങ്ങാനും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് വിനീത് സീമയ്ക്ക് നടന്‍ സന്ദേശങ്ങള്‍ അയച്ചത്. ശല്യം തുടര്‍ന്നതോടെ വിനീത് സീമ ഈ കടുംകൈ ചെയ്യുകയായിരുന്നു. ഈ ദാരിദ്ര്യം പിടിച്ച നടന്റെ രോദനം ആരെങ്കിലും ഒന്നു കേള്‍ക്കണമെന്ന കുറിപ്പോടെയായിരുന്നു സീമയുടെ പോസ്റ്റ്.

നിരവധി ആളുകള്‍ തന്റെ സൗഹൃദത്തിനായി കാത്തുനില്‍ക്കുകയാണെന്നും ഫ്രണ്ട്ഷിപ്പ് ചോദിക്കുമ്പോള്‍ വേണ്ട എന്ന് പറയുന്നത് ശരിയല്ലെന്നും യഹിയ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ അത്തരത്തില്‍ പലരും ഉണ്ടാകുമെന്നും എന്നാല്‍ തനിക്ക് സൗഹൃദം വേണ്ടെന്നുമാണ് വിനീത് സീമ ഇതിന് മറുപടി നല്‍കിയത്.

ഞാന്‍ തന്റെ സെക്സി ഫോട്ടോകളില്‍ ആകൃഷ്ടനായെന്നും അതിനാലാണ് കൂടുതല്‍ ഫോട്ടോകള്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ നല്ലൊരു വ്യക്തിയല്ലെന്നും യഹിയ പറയുന്നു. എന്നാല്‍ വിനീത് സീമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതോടെ ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇതിനു പിന്നാലെ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ പിന്‍വലിക്കണമെന്നും പറഞ്ഞ് മാപ്പപേക്ഷിച്ചും യഹിയ സന്ദേശം അയച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വിനീത് സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Leave a Reply