Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോഡു നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ഒരേപോലെ ബാധ്യസ്ഥരാണ്. അത് പൊതുജനമായാലും നിയമം പാലിക്കാന്‍ ചുമതലപ്പെട്ടവരായാലും. കാരണം യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ് ഇത്തരം നിയമങ്ങള്‍.
എന്നാല്‍ ചിലപ്പോഴെങ്കിലും നിയമം പാലിക്കാന്‍ ചുമതലപ്പെട്ടവര്‍ നിയമം കയ്യിലെടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടില്ലേ. വാഹന പരിശോധനകള്‍ക്കിടയയിലും മറ്റും ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബലിയാടുകളാകുന്നതു പൊതുജനം തന്നെയാണ്.
ഇത്തരത്തിലുള്ള ഒന്നാണ് ഷാനു ഖാന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ.
തനിക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ അനുഭവമാണ് ഷാനു ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്കലാണ് സംഭവം. കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളിലൊന്നിനു കുറുകെ പൊലീസ് വാഹനം കയറിയതോടെയാണു പ്രശ്‌നത്തിന് തുടക്കം.
കച്ചേരി നടയില്‍ വെച്ച് അപ്രോച്ച് റോഡില്‍ നിന്ന് ഹൈവേയിലേയ്ക്ക് പെട്ടെന്ന് കയറി വന്ന പൊലീസ് വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ യാത്രികന്‍ തന്റെ ബൈക്ക് വെട്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്നു ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പ് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തുകയും താക്കോല്‍ ഊരിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.
ആദ്യം കയര്‍ത്തു സംസാരിച്ച പൊലീസ് പിന്നീട് വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ ഉപദേശം നല്‍കി പറഞ്ഞു വിടുകയായിരുന്നു. തങ്ങള്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും തെളിവായി വിഡിയോയുണ്ടെന്നും യുവാക്കള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Leave a Reply