Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ കേസില്‍ തട്ടിപ്പിനായി സരിത ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനെ ഉപയോഗിച്ചെന്ന് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സോളാര്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടമൊന്നുമുണ്ടായിട്ടില്ല.
അതേസമയം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഡിജിപി റാങ്കിലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് പരാമര്‍ശമുണ്ട്. നാല് ഭാഗങ്ങളുള്ള ഈ റിപ്പോര്‍ട്ട് ജി.ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ടിലെ വിഷാദശാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസോ കമ്മീഷനോ പുറത്തു വിട്ടിട്ടില്ല.
റിപ്പോര്‍ട്ടിലെ ശുപാര്‍ശ മന്ത്രിസഭ ഇനി ചര്‍ച്ച ചെയ്യണം. ആവശ്യം വരുകയാണെങ്കില്‍ നിയമോപദേശവും തേടാം. അതിനുശേഷം എടുത്ത തീരുമാനങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കണം.
മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, സലിംരാജ് തുടങ്ങിയവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത അടക്കമുള്ളര്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധം സ്ഥാപിക്കാനായി ഈ ബന്ധം ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.
കേസ് ആയതിനു ശേഷം അത് ഒത്തുതീര്‍പ്പാക്കാനും കൂടി മുഖ്യമന്ത്രിയുടെ ഓഫിസ് അന്ന് ഉപയോഗിച്ചു, മുതിര്‍ന്ന പല അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘത്തിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു, ഇന്റലിജിന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടുകള്‍ പലതു മുന്‍സര്‍ക്കാര്‍ അവഗണിച്ചു തുടങ്ങി പല കാര്യങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Leave a Reply