Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് ചിത്രം രാമലീലയ്‌ക്കൊപ്പം പ്രദര്‍ശനത്തിനെത്തിയ മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാതയും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഫാന്‍സ് രംഗത്ത്.
രണ്ടുസിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ മഞ്ജു ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ താഴ്ത്തികെട്ടുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലാണ് മഞ്ജു ചിത്രത്തിന് പിന്തുണയുമായി ദിലീപ് ആരാധകര്‍ രംഗത്തെത്തിയത്. രാമലീലക്കൊപ്പം ഇറങ്ങിയ ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രമാണെങ്കില്‍ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുതെന്നും ആ ചിത്രം വിജയപ്പിക്കണമെന്നും ഇവര്‍ പറയുന്നു.
ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് മഞ്ജു വാര്യയുടെ ചിത്രത്തെയും വിജയിപ്പിക്കണമെന്നാവശ്യപ്പെടുന്ന കുറിപ്പ് വന്നത്. കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത് നിങ്ങള്‍ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണ്. ഫാന്റം പ്രവീണ്‍ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികള്‍ ഇറക്കിയ നിര്‍മാതാക്കള്‍ ആയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്. ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
ദിലീപ് ഓണ്‍ലൈന്‍ പേജില്‍ വന്ന കുറിപ്പ്…………..
പ്രിയപെട്ടവരെ,
രാമലീലയെയും രാമനുണ്ണിയെയും ഇരു കൈയും നീട്ടി സ്വീകരിച്ചതിനു നന്ദി. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിലീപിനെ താറടിക്കാന്‍ മാത്രം ശ്രമിച്ചു കൊണ്ടിരുന്ന ചില മാധ്യമങ്ങളുടെയും സിനിമ പ്രവര്‍ത്തകരുടെയും ദിലീപിനെ എതിര്‍ക്കാന്‍ മാത്രം ഉണ്ടാക്കിയ വനിതാ സംഘടനയുടെയും വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളി എന്നറിയുന്നതില്‍ സന്തോഷം.
അതോടൊപ്പം ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ രാമലീല റിലീസ് ആകുന്ന ദിവസം ‘കലാ ബോധം’ ഉള്ളവര്‍ കരിദിനം ആചരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. അവരും ഇപ്പോള്‍ മറുപടി ഇല്ലാത്ത അവസ്ഥയില്‍ ആണ്. റിലീസിന് മുന്നേ ഞങ്ങള്‍ പറഞ്ഞത് ഇപ്പോളും ആവര്‍ത്തിക്കുന്നു. ഇത് ദിലീപേട്ടന്റെ മാത്രം സിനിമയല്ല. ഇതില്‍ ക്യാമറക്കു മുന്നിലും പിന്നിലും ഒരുപാട് പേര് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് അവരുടെയും കഠിനാധ്വാനത്തിന്റെ ഫലം ആണ്.
മറ്റൊന്ന് കൂടി പറയട്ടെ. രാമലീലക്കൊപ്പം ഇറങ്ങിയ ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രമാണെങ്കില്‍ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുത്. കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത് നിങ്ങള്‍ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണ്.
ഫാന്റം പ്രവീണ്‍ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികള്‍ ഇറക്കിയ നിര്‍മാതാക്കള്‍ ആയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്. ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുത്. അറിഞ്ഞിടത്തോളം ഒരു അമ്മക്ക് മകളോടുള്ള സ്‌നേഹം തുറന്നു കാട്ടുന്ന ചിത്രം ആണ് അത്. പ്രധാന വേഷം ചെയ്തവരുടെ യഥാര്‍ത്ഥ ജീവിതവും ആയി താരതമ്യം ചെയ്തു ആ സിനിമയെ തകര്‍ക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം ദിലീപ് ഓണ്‍ലൈന്‍
Leave a Reply