Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാസ് വേഗസ്: അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വേഗസിലുണ്ടായ വെടിവയ്പില്‍ 50 പേര് കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ചൂതാട്ടകേന്ദ്രമായ മാന്‍ഡലെ ബേ കാസിനോയ്ക്കു പുറത്ത് രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവയ്പ് നടത്തിയത്.
ഞായറാഴ്ച രാത്രി പത്തോടെ നടന്ന ഈ ആക്രമണം, യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പായാണ് വിലയിരുത്തപ്പെടുന്നത്. മാന്‍ഡലെ ബേ കാസിനോയുടെ 32-ാമത്തെ നിലയില്‍നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇവര്‍ക്ക് ഭീകരബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
റിസോര്‍ട്ടിനുള്ളില്‍ ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായത്. പരിപാടി ആസ്വദിക്കാന്‍ നാല്‍പ്പതിനായിരത്തോളം കാണികളാണ് എത്തിയിരുന്നത്.
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു വിവരം. പ്രദേശവാസിയായ സ്റ്റീഫന്‍ പഡോക്ക് എന്നയാളാണ് വെടിവയ്പിന് നേതൃത്വം നല്‍കിയതെന്നു ലാസ് വേഗസ് മെട്രോപൊളിറ്റന്‍ പൊലീസ് ഷെരിഫ് ജോസഫ് ലാംബര്ഡോ അറിയിച്ചു. ഇയാളെ സുരക്ഷാ സേന വെടിവച്ചു കൊന്നു.
ലാസ് വേഗസ് ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വെടിവെയ്പ്പിനെ തുടര്‍ന്ന് ലാസ് വേഗസില്‍ സുരക്ഷ കര്‍ശനമാക്കി. മക് കേരന്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
Leave a Reply