Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
85 ദിവസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചിതനായ ദിലീപിന് വികാര നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി കുടുംബാംഗങ്ങള്‍. ഇവര്‍ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും കൂടിയെത്തിയതോടെ ആലുവയിലെ ദിലീപിന്റെ കുടുംബവീടായ പത്മസരോവരം ആളുകളെ കൊണ്ട് നിറഞ്ഞു.
ജാമ്യം ലഭിച്ച വാര്‍ത്ത വരുമ്പോള്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കുടുംബാംഗങ്ങളും പറവൂര്‍ കവലയിലെ വീട്ടിലായിരുന്നു. പൊലീസ് അകമ്പടിയോടെ ദീലിപ് എത്തുമ്പോള്‍ നടന്‍ സിദ്ദീഖും വീട്ടിലുണ്ടായിരുന്നു. ദിലീപിനെ നടന്‍ സിദ്ദിഖ് വീട്ടിലേക്ക് കൈപിടിച്ച് കൂട്ടി. പൂമുഖത്ത് സ്‌നേഹാശ്ലേഷവുമായി അമ്മയും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയുമുണ്ടായിരുന്നു. അമ്മ സരോജം ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണു വീട്ടിലേക്കു സ്വീകരിച്ചത്.
ഇതിനിടെ വീടിനു ചുറ്റും നിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്യാനും ദിലീപ് മറന്നില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ജാമ്യവ്യവസ്ഥയുളളതു കൊണ്ടു തന്നെ ദിലീപ് ആവര്‍ത്തിച്ചുളള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി. പിന്നാലെ നാദിര്‍ഷയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും അരുണ്‍ ഗോപിയുമുള്‍പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വീട്ടിലെത്തി ദിലീപിനെ കണ്ടു.
ഇന്നലെ ഉച്ചയ്ക്ക് ടി.വി. ചാനലുകളില്‍ നിന്ന് വാര്‍ത്തയറിഞ്ഞ ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ ജാമ്യം ലഭിച്ച വിവരമറിയിച്ചത്. അല്‍പ്പനേരം നിശ്ശബ്ദനായി നിന്ന ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. കോടതി ഉത്തരവ് ലഭിച്ചാല്‍ ഇന്നു കോടതി ഉത്തരവ് ലഭിച്ചാല്‍ ഇന്നുതന്നെ പുറത്തിറങ്ങാമെന്ന് അറിയിച്ചതോടെ ദിലീപ് ചിരിച്ചു. തുടര്‍ന്ന് ജയില്‍ അധികൃതരോട് ജാമ്യ ഉപാധികള്‍ ചോദിച്ച് മനസിലാക്കി.
85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു വൈകിട്ട് 5.10 നാണ് സഹോദരന്‍ അനൂപും ദിലീപിന്റെ അഭിഭാഷകരും അങ്കമാലി കോടതിയില്‍ നിന്നു ജാമ്യ ഉത്തരവിന്റെ പകര്‍പ്പുമായി ജയിലില്‍ എത്തിയത്. പത്തു മിനിറ്റിനുള്ളില്‍ നടപടി ക്രമം പൂര്‍ത്തിയാക്കി ദിലീപിനൊപ്പം സംഘം പുറത്തിറങ്ങി.
ആര്‍പ്പുവിളികളും പടക്കംപൊട്ടിക്കലും പുഷ്പവൃഷ്ടിയും പാലഭിഷേകവുമൊക്കെയായി ആഘോഷിക്കുകയായിരുന്നു ദിലീപ് ആരാധകര്‍. ദിലീപിനെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കിയ ആരാധകര്‍ ഫ്‌ളെക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തി. കോടതിക്കു നന്ദി പറഞ്ഞു ജയില്‍ പരിസരത്തു ബാനര്‍ ഉയര്‍ന്നു.
സംവിധായകന്‍ മാര്‍ത്താണ്ഡന്‍, കലാഭവന്‍ അന്‍സാര്‍, നാദിര്‍ഷയുടെ സഹോദരന്‍ സമദ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ജയിലിനു മുന്നിലെത്തിയിരുന്നു. പടക്കവുമായിട്ടാണു ധര്‍മ്മജന്‍ വന്നത്.
Leave a Reply