Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിനെതിരെ പരാതി നല്കിയ സന്തോഷ് എന്ന യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സന്തോഷിന്റെ വീടിനു നേരെ കല്ലേറും ഉണ്ടായി.
കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിയുകയായിരുന്നു. തുടര്‍ന്ന് വീടിന് നേരെ കല്ലെറിയുകയും ചെയ്തു.
ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി 2015 ജൂണ്‍ 11 നാണ് സന്തോഷ് പരാതി നല്‍കുന്നത്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കായിരുന്നു പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ കളക്ടര്‍ തല അന്വേഷണം നടന്നുവെങ്കിലും ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു കളക്ടര്‍ തയ്യാറാക്കിയത്.
എന്നാല്‍ കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റിപ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘവും ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം ഭൂമി കയ്യേറിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
Leave a Reply