Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 3:23 am

Menu

Published on October 5, 2017 at 12:09 pm

ജാമ്യം ലഭിച്ചതിനു പിന്നാലെ വിശ്വാസത്തിലേക്കെന്ന സൂചന നല്‍കി പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ ദിലീപ് എത്തി

dileep-attend-holy-mass-in-aluva-st-jude-church

ആലുവ: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ നടന്‍ ദിലീപ് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ എത്തി.

ജയില്‍ ജീവിതം ദിലീപിന്റെ വിശ്വാസത്തെ മാറ്റിമറിച്ചെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി ദിലീപ് മുഴുവന്‍ കുര്‍ബ്ബാനയും കൈകൊണ്ടു. ജാമ്യം നേടി പുറത്തുവന്ന ആദ്യ ദിവസം കുടുംബക്കാര്‍ക്കൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞ ദിലീപ് ഇന്ന് രാവിലെ തന്നെ ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു.

പള്ളിയുടെ പുറത്തുള്ള തിരു സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് താരം ആരാധന ചടങ്ങുകളില്‍ പങ്കെടുക്കാനായി പള്ളിക്കകത്ത് പ്രവേശിച്ചത്. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ സുഹൃത്തുക്കളായ ഏലൂര്‍ ജോര്‍ജ്ജ്, ശരത് തുടങ്ങിയവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയില്‍ എത്തിയത്.

രാവിലെ 6.45 മുതല്‍ 8 മണിവരെ ദിലീപ് പള്ളിയിലെ ആരാധന ചടങ്ങുകളില്‍ പങ്കെടുത്തു. നൊവേനയും കുര്‍ബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കായി പണമടച്ച ശേഷം നേര്‍ച്ചക്കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് തിരിച്ചുപോയത്.

ചടങ്ങുകള്‍ക്കുശേഷം വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു ശേഷം ദിലീപ് സങ്കീര്‍ത്തനം വായിച്ചാണ് തടവറയില്‍ സമയം ചെലവിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ജയില്‍ തടവുകാരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സങ്കീര്‍ത്തനം വായിക്കുന്ന പതിവുണ്ട്.

കൂടാതെ നേരത്തെ ദിലീപിനെ അനുകൂലിച്ചു കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദീകന്‍ അദ്ദേഹം ജയിലില്‍ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നോടിയിരുന്നു. മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദീകന്‍ ആഹ്വാനം ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News