Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 4:44 pm

Menu

Published on October 5, 2017 at 3:31 pm

നടിയെ ആക്രമിച്ച കേസ്; റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

actress-attack-case-rimi-tomy-statement

കോതമംഗലം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. കോതമംഗലം മജിസ്ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്‍കുന്നത്.

റിമി ഉള്‍പ്പെടെ നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപുമായും ഭാര്യ കാവ്യയുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി. ദിലീപിനൊപ്പം വിദേശരാജ്യങ്ങളില്‍ നടത്തിയ സ്റ്റേജ് ഷോകളിലും റിമി ഉണ്ടായിരുന്നു.

റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്‍കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News