ഏറെ കോളിളക്കം സൃഷ്‌ടിച്ച സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിൽ ഇന്ന് വിധി. ബംഗളൂരു വ്യവസായി എം.കെ.കുരുവിള നൽകിയ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ ഹർജി. ബാംഗ്ലൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക.
കൈക്കൂലി വാങ്ങിയതായി കുരുവിള ആരോപണം ഉന്നയിച്ചിട്ടില്ല എന്നത് കൊണ്ട് കേസ് തള്ളണമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ജോസഫ് ആന്റണി കോടതിയില്‍ വാദിച്ചു. സോളാര്‍ പദ്ധതി പ്രകാരം വാഗ്ദാനംചെയ്തിരുന്ന 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് എം.കെ. കുരുവിള ബെംഗളൂരു കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24-ന് ഉമ്മന്‍ചാണ്ടിയടക്കം ആറുപേർ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു.
അതേസമയം കേസില്‍ തന്റെഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് കാണിച്ച്കൊണ്ട് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഏപ്രിലില്‍ ഈ വിധി റദ്ദാക്കുകയും വീണ്ടും വാദംകേള്‍ക്കാന്‍ കോടതി തയ്യാറാകുകയുമായിരുന്നു. തുടര്‍ന്ന് കുരുവിളയുടെ ഹര്‍ജിയില്‍ വാദം തുടങ്ങി. കോടികളുടെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന കേസില്‍ നിലവിൽ അഞ്ചാംപ്രതിയാണ് ഇപ്പോൾ ഉമ്മന്‍ ചാണ്ടി.
Leave a Reply