Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:37 am

Menu

Published on October 10, 2017 at 2:41 pm

മുഖം നോക്കി പെണ്ണിൻറെ സ്വഭാവം അറിയാം….!

secrets-about-woman-face

ഒരാളെ കണ്ടാൽ പലവിധേനയും നമുക്ക് വിലയിരുത്താൻ സാധിക്കും. മുഖം ഏതൊരു വ്യക്തിയുടെയും മനസ്സിന്റെ ജാലകമാണ്. ഏതൊരാളെ കണ്ടാലും ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ മുഖത്തേക്ക് തന്നെയായിരിക്കും. ഒരു വാക്കു പോലും സംസാരിക്കാതെ തീർത്തും അപരിചിതനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ പ്രകൃതമെന്താണെന്ന് മുഖം നോക്കി മനസ്സിലാക്കാൻ സാധിക്കും. കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍ തങ്ങളുടെ കാര്യങ്ങളിൽ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും . ബ്രൗണ്‍ നിറത്തിൽ കൃഷ്ണമണികളുള്ളവർ കെയറിംഗ് ടൈപ്പ് ഉള്ളവരായിരിക്കും. ചാരക്കളർ കൃഷ്ണമണികളുള്ളവർ സ്വാർത്ഥ സ്വഭാവക്കാരായിരിക്കും.



ഉണ്ടക്കണ്ണുകളുള്ള സ്ത്രീകൾ തമാശപ്രകൃതമുള്ളവരായിരിക്കും. കണ്ണിന് നേരിയ ചുവപ്പുള്ള സ്ത്രീകൾ ജീവിതത്തിൽ ഏറെ ഭാഗ്യമുള്ളവരായിരിക്കും. നെറ്റി ചുളിക്കുമ്പോൾ നെറ്റിയിൽ വരകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ നെറ്റി ചുളിക്കുമ്പോൾ നാലഞ്ചു വരകൾ ഉണ്ടാകുന്നവർ സ്വന്തം കാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കാനും കെൽപ്പുള്ളവരായിരിക്കും. ഒരുപാട് വരകൾ വരുന്നവർ ബുദ്ധിമതികളും പഠനകാര്യത്തിൽ മുൻപന്തിയിലുള്ളവരും ആയിരിക്കും.



കട്ടി കൂടിയതും ചെറുതുമായ പുരികമുള്ള സ്ത്രീകൾ സ്വഭാവഗുണങ്ങളുള്ളവളും സ്‌നേഹിയ്ക്കുന്നവരോട് ഏറെ വിശ്വസ്തയുള്ളവളുമായിരിക്കും.തന്റെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാൻ ഇവൾക്ക് കഴിയും. ഒരുപാട് ആഗ്രഹങ്ങളുള്ളവരായിരിക്കും കൂട്ടുപുരികമുള്ളവർ. തന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ വരെ ചവിട്ടുപടികളാക്കുന്ന ഇക്കൂട്ടര്‍ ബന്ധങ്ങളില്‍ അത്ര വിശ്വസ്തരായിരിക്കില്ല.



ചരിഞ്ഞ പുരികമുള്ള സ്ത്രീകൾ ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉയരച്ച നേടുന്നവരും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഏറെ ഉയര്‍ച്ച നേടുന്നവരുമായിരിക്കും. കട്ടി കുറഞ്ഞ ചുണ്ടുകളുള്ളവര്‍ കുടുംബവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നവരും കഠിനാധ്വാനികളുമായിരിക്കും. തടിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍ സ്വയം തീരുമാനമെടുത്ത് സ്വന്തം ജീവിതം മാത്രം സ്‌നേഹിയ്ക്കുന്ന സ്വഭാവക്കാരായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News