Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളര്‍ കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ്. നായര്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നതിനാലാണ് ഇപ്പോള്‍ തുറന്നു പറയാന്‍ തയാറായതെന്നും ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചുവെന്നും സരിത കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു.
1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതെന്ന് വെളിപ്പെടുത്തിയ സരിത, ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയതെന്നും ചൂണ്ടിക്കാട്ടി. കേരളാ ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയാണ് ആവശ്യപ്പെട്ടതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്. എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തില്‍ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു.
2013 ലെ സരിതാ നായരുടെ കത്തില്‍ പറയുന്ന വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക സംതൃപ്തിയും കൈക്കൂലിയായി കണക്കാക്കിയാണ് കേസ്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്.
Leave a Reply