Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 2:59 am

Menu

Published on October 13, 2017 at 11:50 am

ഇസ്രയേലി മരുന്ന് കുത്തിവെച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ല; റൂബെല്ല വാക്‌സിന്‍ ക്യാംപ് തടസപ്പെടുത്തി രക്ഷിതാക്കള്‍

rubella-vaccination-interrupted-in-calicut

കോഴിക്കോട്: എംഎം സ്‌കൂളില്‍ സംഘടിപ്പിച്ച റൂബൈല്ല വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്പ് ക്യാംപ് ഒരു സംഘമാളുകള്‍ തടസപ്പെടുത്തി. സ്‌കൂളിലെത്തിയ ഒരു വിഭാഗം രക്ഷിതാക്കളാണ് പ്രതിരോധ കുത്തിവെയ്പ് തടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

റൂബെല്ലാ വാക്‌സിനെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളുടെ മറ്റൊരു ഉദാഹരണമായി ഈ സംഭവം. ഇസ്രേയേലില്‍ നിന്നെത്തിച്ച മരുന്നാണ് കുട്ടികളില്‍ കുത്തിവെയ്ക്കുന്നതെന്നും, ഇത് കുത്തിവെച്ചാല്‍ പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുമെന്നുമാണ് റൂബെല്ല വാക്‌സിനെതിരായി നടക്കുന്ന വ്യാജ പ്രചരണം.

എംഎം സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി പ്രതിരോധ കുത്തിവെയ്പ് ക്യാംപ് നടത്താനായിരുന്നു ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നത്. ആദ്യ ദിവസം 1000 വിദ്യാര്‍ത്ഥികള്‍ക്കും, രണ്ടാം ദിവസം 1500 വിദ്യാര്‍ത്ഥികള്‍ക്കും കുത്തിവെയ്‌പ്പെടുക്കാനാവശ്യമായ സജ്ജീകരണങ്ങളും ക്യാംപില്‍ ഒരുക്കിയിരുന്നു.

ക്യാംപിന് മുന്നോടിയായി ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ദിവസം വളരെ ചുരുക്കം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കുത്തിവെയ്‌പ്പെടുത്തത്. റൂബെല്ല വാക്‌സിനെതിരെയുള്ള വ്യാജ പ്രചരണത്തെ തുടര്‍ന്നാണ് പലരും കുത്തിവെയ്‌പെടുക്കാന്‍ വിസമ്മതിക്കുന്നത്.

അഞ്ചാംപനി, റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് ആരോഗ്യവകുപ്പ് റൂബെല്ല കുത്തിവെയ്പ് നല്‍കുന്നത്. എന്നാല്‍ റൂബെല്ല വാക്‌സിനെതിരെ സംസ്ഥാന വ്യാപകമായി വ്യാജ പ്രചരണമാണ് നടക്കുന്നത്. ഇത് കുത്തിവെച്ചാല്‍ ഓട്ടിസം ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്.

എംഎം സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാംപില്‍ ആയിരം വിദ്യാര്‍ത്ഥികളില്‍ വെറും 209 പേര്‍ മാത്രമാണ് ആദ്യ ദിവസം കുത്തിവെയ്‌പെടുത്തത്. ബാക്കിയുള്ള കുട്ടികള്‍ക്ക് കുത്തിവെയ്‌പെടുക്കാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ല.

റൂബൈല്ല വാക്‌സിനെതിരെ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും, ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News